photo
കല്ലുവവാതുക്കലിൽ അക്രമികൾ തകർത്ത വ്യാപാരസ്ഥാപനം.

പാരിപ്പള്ളി: കല്ലുവാതുക്കലിൽ വ്യാപാരസ്ഥാപനവും എ.ടി.എമ്മും കുത്തിപ്പൊളിച്ച നിലയിൽ. കല്ലുവാതുക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽഷോപ്പും സമീപത്തെ എ.ടി.എമ്മുമാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തകർത്തത്. ഇരുകടകളുടെയും പിൻ ഭിത്തികൾ പൂർണ്ണമായും തകർത്ത നിലയിലാണ്. വ്യാപാരസ്ഥാപനത്തിന്റെ ഉടമയും എസ്.എൻ.ഡി.പിയോഗം ചാത്തന്നൂർ യൂണിയൻ കൗൺസിലറുമായ ആർ.ഗാന്ധി ഇത് സംബന്ധിച്ച് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.