kottiyam-padam
കൊട്ടിയം പോസ്റ്റ് ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി ഉപാദ്ധ്യക്ഷൻ എസ്.വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും മോദി സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ കൊട്ടിയം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് കെ.ബി.ഷഹാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, കൊട്ടിയം ഫസലുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ആരിഫ്, സജീവ് ഖാൻ, റെയിൻബോ സുൽഫി, മുഖത്തല ഗോപിനാഥൻ, ഇനാബ് കൊട്ടിയം, നിസാം പുളിക്കത്തുണ്ടിൽ, കൃഷ്ണൻകുട്ടി, രതീഷ് പന്നിമൺ, പുല്ലാംകുഴി രാഘവൻ, ഷാഹിദ്, അമ്പിളി കൂതറ, അബ്ദുൽ സലാം കൊച്ചുവിള എന്നിവർ സംസാരിച്ചു.