kummil
കുമ്മിൾ ഗവ.എച്ച് എസ് എസ്സിൽ നടന്ന ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധു ഉദ് ഘാടനം ചെയ്യുന്നു

കടയ്ക്കൽ: കുമ്മിൾ ജി.എച്ച്.എസ് .എസിൽ ജലജീവൻ മിഷൻ പദ്ധതി നിർവഹണ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെ സഹായത്തോടെ കുമ്മിൾ പഞ്ചായത്ത് ജലജന്യ രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും ജല ഗുണനിലവാര വിഷയങ്ങളിൽ ബോധവത്കരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.മധു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എം. അനീസ അദ്ധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ ആർ.കിരൺ, പി.വി.അമൽ ലാൽ എന്നിവർ ക്ലാസെടുത്തു. കെ.ജെ.മീന സംസാരിച്ചു.