 
കുന്നിക്കോട് : പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഭിന്നശേഷിക്കാർക്ക് അനുവദിച്ച മുച്ചക്രവാഹനം വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം സ്വദേശിക്ക് കൈമാറി. കുളപ്പുറം റഹുമത്ത് മൻസിലിൽ ബിരുദ വിദ്യാർത്ഥിയായ ഹാഷിമിനാണ് ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ മുച്ചക്രവാഹനം കൈമാറിയത്. ചടങ്ങിന് ഷെഫീക്ക് ആലപ്പാട്ട് അദ്ധ്യക്ഷനായി. വാർഡംഗം കെ.ആർ.ശ്രീകല, വി.ജെ.റിയാസ്, എ.വഹാബ്, റഷീദ് കുട്ടി, നൗഷാദ്, നിധിൻ മേനോൻ, സലീം, അൻവർഷാ, തൗഫീക്ക്, സിദ്ദീക്ക് തുടങ്ങിയവർ പങ്കെടുത്തു.