 
പുനലൂർ: ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായന വാരാഘോഷ പരിപാടികൾ തുടങ്ങി. ദേശിയ അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയുമായ രശ്മി രാജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് എസ്.ഷീജ അദ്ധ്യക്ഷയായി. പ്രഥമാദ്ധ്യാപിക കെ.സൈദ, അദ്ധ്യാപിക ബി.എസ്.ദീപ തുടങ്ങിയവർ സംസാരിച്ചു.