ansar-
കോൺഗ്രസ് വടക്കേവിള, മണക്കാട്, കിളികൊല്ലുർ, പാൽക്കുളങ്ങര മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അയത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കള്ളകേസിൽ കുടുക്കിയും തല്ലിച്ചതച്ചും കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും മനോവീര്യം തകർക്കാമെന്ന് മോദിയും പിണറായിയും കരുതേണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വേട്ടയാടുകയും സമാധാനപരമായി സമരം ചെയ്യുന്ന ജനപ്രതിനിധികളെയും നേതാക്കളെയും തെരുവിൽ വലിച്ചിഴച്ച് മർദിക്കുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട്, വടക്കേവിള, കിളികൊല്ലൂർ, പാൽകുളങ്ങര മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അയത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വപ്ന കേസിൽ പിണറായിയെ സഹായിക്കുകയും രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്യുന്ന ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് കിളികൊല്ലുർ മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പാലത്തറ രാജീവ്, ശിവരാജൻ വടക്കേവിള, ശശിധരൻപിള്ള, മുൻ കൗൺസിലർ അൻവറുദീൻ ചാണിക്കൽ, വീരേന്ദ്രകുമാർ, യു.ഡി.എഫ് വടക്കേവിളമണ്ഡലം കൺവീനർ പി.വി.അശോക് കുമാർ, യു.ഡി.എഫ് മണക്കാട് മണ്ഡലം ചെയർമാൻ രാജേന്ദ്രൻ പിള്ള, പാൽ കുളങ്ങര മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഉപേന്ദ്രനാഥ്, കിളികൊല്ലൂർ മണ്ഡലം ചെയർമാൻ സുരേന്ദ്രനാഥ്, അയത്തിൽ നിസാം, സിദ്ധാർത്ഥൻ, ഉനൈസ് പള്ളിമുക്ക്, ഷാൻ വടക്കേവിള, അൻസർ പള്ളിമുക്ക്, ബൈജു ആലുംമൂട്ടിൽ, അഷറഫ് വടക്കേവിള,ശ്രീകുമാർ, മണികണ്ഠൻ, അയത്തിൽ നാസിം, മണികുട്ടൻ, ഫൈസൽ, സുരേഷ്, അസീ മുദീൻ, സലാഹുദ്ദീൻ, അബ്ദുൽ ജലീൽ, ബിനുകുമാർ, ചെമ്പടം നിസാം, സിയാദ്, ഹാരീസ് എന്നിവർ സംസാരിച്ചു.