zsavitha-
ഭരണഘടന സാക്ഷരത കാമ്പയിനിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കൊട്ടിയത്ത് സംഘടിപ്പിച്ച സെമിനാറിൽ കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സവിതാദേവി മുഖ്യ പ്രഭാഷണം നടത്തുന്നു. ഡോ.എ.എൽ. അജിത്, ഡോ.കെ.എസ്. സിന്ധു, അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കമാർ, ജില്ലാ പഞ്ചായത്തംഗം എസ്.സെൽവി എന്നിവർ സമീപം

കൊല്ലം: ഭരണഘടന സാക്ഷരത കാമ്പയിനിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കൊട്ടിയത്ത് സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്തംഗം എസ്.സെൽവി ഉദ്ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സവിതാദേവി മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ, ഡോ.കെ.എസ്. സിന്ധു, ഡോ.എ.എൽ. അജിത് എന്നിവർ സംസാരിച്ചു കൊട്ടിയം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ ഭരണഘടന ആമുഖ വാചകം ചൊല്ലി.