x-l
ആയുർവേദ മെഡിക്കൽ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗ പരിശീലനം

തഴവ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗ ദിനാചാരണം നടത്തി. ചങ്ങൻകുളങ്ങര വിവേകാനന്ദ , എസ്.ആർ.വി. യു.പി , ക്ലാപ്പന എസ്.വി.ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലാണ് യോഗയെക്കുറിച്ച് ക്ലാസുകളും പരിശീലന പരിപാടികളും നടത്തിയത്. ഡോ.മനു എസ്. ശങ്കർ, ഡോ.അർജുൻ മോഹൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ.ശ്രീജിത്ത്‌ സുരൻ, ഡോ.അരുൺ പദ്മാകാരൻ, ഡോ.രമ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.