പുനലൂർ:ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. സി.പി.ഐയിലെ ആറും സി.പി.എമ്മിലെ അഞ്ചുപേരുമാണ് മത്സരിച്ചത്. അഡ്വ.പി.ബി.അനിൽമോൻ, ഉണ്ണികൃഷ്ണൻ നായർ, മത്തായി തോമസ്, പി.രാജു, എൻ.രാജേന്ദ്രൻ നായർ, എൻ.ശെൽവരാജ്, സി.ചന്ദ്രൻ,ആനിമോൾ, മനീഷ രതീഷ്, രജനി വിനോദ്, ശാസ്ത്രി രാധാകൃഷ്ണൻ തുടങ്ങിയവരാണ് വിജയിച്ചത്. ഇന്നലെ രാവിലെ 11ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സി.പി.ഐയിലെ അഡ്വ.പി.ബി.അനിൽമോനെ വീണ്ടും ബാങ്ക് പ്രസിഡന്റായും സി.പി.എമ്മിലെ പി.രാജുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. തുടർന്ന് ചേർന്ന അനുമോദന യോഗം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി. മുൻ പ‌ഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.അജയപ്രസാദ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, ബിനുമാത്യൂ, വി.എസ്.സോമരാജൻ, ബിജുലാൽ പാലസ്, ഉണ്ണിപ്പിള്ള, ജോബോയ് പേരേര, ശ്രീദേവി പ്രകാശ്,കെ.രാജൻ, നവമണി തുടങ്ങിയവർ സംസാരിച്ചു.