gold-
ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ അസോസിയേഷൻ മേഖലാസമ്മേളനം സംസ്ഥാന പ്രസിഡൻറ് ജസ്റ്റിൻ പാലത്തറ ഉദ്ഘാടനം ചെയ്യുന്നു. എസ് രാധാകൃഷ്ണൻ, റസാക്ക് രാജധാനി അഡ്വ: ദിൽഷാദ്, രാജൻ തോപ്പിൽ, തുടങ്ങിയവർ സമീപം

കൊല്ലം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഓയൂർ മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി രാജൻ ജെ. തോപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി റസാഖ് രാജധാനി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി കെ.എ.ദിൽഷാദ് (പ്രസി.), വൈ.വി.പ്രദീപ് പ്രിമ (ജനറൽ സെക്രട്ടറി), ഷാജി കുന്നുംപുറത്ത് ( ട്രഷറ‌ർ), മുഹമ്മദ് ഹുസൈൻ സൽമാൻ, ചന്ദ്രമോഹൻ, ബാബു ചിഞ്ചിലം, എസ്.ആ‌ർ.സനുലബ്ദീൻ, രാധാകൃഷ്ണപിള്ള ഉത്രം, ബിജു , ജയശ്രീ പാർവതി, രാജേന്ദ്രൻ ശ്രീദേവി ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.