 
എഴുകോൺ : സർവീസ് പെൻഷണേഴ്സ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം പരിതസ്ഥിതിയും അടിസ്ഥാന സൗകര്യവികസനവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. കെ. ജോൺസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ. രാജശേഖരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ബി. രാജശേഖരൻ നായർ പ്രബന്ധം അവതരിപ്പിച്ചു. കെ. എസ്. എസ്. പി. യു ജില്ലാ കമ്മിറ്റിയംഗം അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ബ്ലോക്ക് കമ്മിറ്റിയംഗം കുടവട്ടൂർ വിശ്വൻ, എം. കെ. തോമസ്, എൻ. സേതുരാജൻ, കെ. ശശിധരൻ എന്നിവർ സംസാരിച്ചു.