photo
അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ നടന്ന യോഗാദിനാചരണ പരിപാടികൾക്ക് സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ എന്നിവർ നേതൃത്വം നൽകുന്നു.

അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാദിനാചാരണം സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. യോഗാദിനത്തെകുറിച്ചും യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യത്തെകുറിച്ചും ഡോ. ജയകുമാർ ക്ലാസെടുത്തു. സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ , പ്രിൻസിപ്പൽ പ്രീതി ചന്ദ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ യോഗാ ടീച്ചർ ആയനയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി.