ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തി​​ൽ വയോജനങ്ങൾക്കും ഭി​ന്നശേഷി​ക്കാർക്കും വേണ്ടി​ കൂടി​യ പ്രത്യേക ഗ്രാമസഭ പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ആർ. സാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ജോൺസൻ, സെക്രട്ടറി സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷാജി ലൂക്കോസ്, ബി. ഹരികുമാർ, ജി. രാജു, രഞ്ജു, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ മിലി മോഹൻ, ആഷിയോ എം.ദാസ്, ജൂനിയർ ക്ലാർക്ക് സുചിത്ര എന്നിവർ സംസാരിച്ചു.