കൊല്ലം: ജില്ലാപഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും കിലയും സംയുക്തമായി നടപ്പാക്കുന്ന 'ദി സിറ്റിസൺ​' കാമ്പയിനി​ന്റെ ഭാഗമായി ഭരണഘടന ധാർമ്മികതയെക്കുറിച്ച് ഇന്ന് 2.30 ന് ജില്ലാപഞ്ചായത്ത് കോൺ​ഫറൻസ് ഹാളിൽ നടക്കുന്ന അന്തർദേശീയ സംവാദവും തപാൽ സ്റ്റാമ്പ് പ്രകാശനവും സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ അദ്ധ്യക്ഷനാകും.
മേയർ പ്രസന്ന ഏണസ്റ്റ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എം.എൽ.എമാരായ എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി.എസ്. സുപാൽ, എം.നൗഷാദ്, സുജിത്ത് വിജയൻപിള്ള, കെ.ബി. ഗണേഷ് കുമാർ, ജി.എസ്. ജയലാല്‍, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്
മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും.