
കൊല്ലം: ജില്ലാനിയമസേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിൽ 26ന് ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകൾ, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ കുടിശിക തർക്കങ്ങൾ, രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, സർക്കാർ വകുപ്പുകൾ മറ്റു സേവനദാതാക്കൾ എന്നിവർക്കെതിരെയുള്ള പരാതികൾ എന്നിവ പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് അതത് കോടതികളുമായി ബന്ധപ്പെടണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അറിയിച്ചു. ഫോൺ: കൊല്ലം 8848244029, കൊട്ടാരക്കര 8075670019, കരുനാഗപ്പള്ളി 9446557589, പത്തനാപുരം 8547735958, കുന്നത്തൂർ 9447303220.