primiyar-lig
പ്രീമിയർ ലീഗ് മത്സരത്തിൽ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി സമ്മാനം നൽകുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ മിനി സ്റ്റേഡിയം ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി പഞ്ചായത്തുമായി ആലോചിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം ആശാദേവി പറഞ്ഞു. വിവിധ അപകടങ്ങളിൽപ്പെട്ട് മരണമടഞ്ഞ ലൈബ്രറി പ്രവർത്തകരായ മനേഷ്, പ്രിൻസ്, അസീം, ജിജുതോമസ്, രഞ്ജു, അനീഷ് എന്നിവരുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മെമ്മറീസ് കപ്പിനുവേണ്ടിയുള്ള നടയ്ക്കൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനദാനം നിർവഹിക്കുകയായിരുന്നു അവർ. മത്സരത്തിൽ ഗെയിം ചെയ്ഞ്ചേഴ്സ് ഒന്നാം സ്ഥാനവും ആംബ്രോസ് ഇലവൻ രണ്ടാം സ്ഥാനവും നേടി. ലൈബ്രറി സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്‌.സത്യപാലൻ വിതരണം ചെയ്തു. ഭരണഘടന ആമുഖം പഞ്ചായത്ത്‌ മെമ്പർ പ്രമീള ചൊല്ലിക്കൊടുത്തു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവത്തിൽ വിജയിച്ചവർക്ക് ബ്ലോക്ക്‌ മെമ്പർ ആശ സമ്മാനം വി​തരണം ചെയ്തു. കെ. മുരളീധരക്കുറുപ്പ്, ആർ.യു. രഞ്ജിത്ത്, പി​.വി​. അനിൽകുമാർ, എസ്. രതീഷ്, ശരത് രാജ്, സച്ചിൻ സതീഷ് എന്നിവർ സംസാരിച്ചു.