കൊല്ലം: കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തിന്റെ സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനം 24ന് രാവിലെ 10.30ന് കൊല്ലം ഭാരതരാജ്ഞി പാരിഷ് ഹാളിൽ കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അലിറ്റ മനോജ് അദ്ധ്യക്ഷത വഹിക്കും. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.