 
ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ കോളേജ് ജംഗ്ഷനു സമീപം റോഡിലെ വലിയ കുഴിയിൽ വാഹനാപകടങ്ങൾ പതിവായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നു പരാതി. സ്വകാര്യ ബസുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങളും കോളേജിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്ന ഭാഗത്താണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ചിറക്കര, ഉളിയനാട് വിളപ്പുറം എന്നിവിടങ്ങളിൽ നിന്നു ദേശീയപാതയിലേക്ക് എത്തുന്ന റോഡിന്റെ അവസ്ഥ മാസങ്ങളായി ഈ നിലയിലാണ്. പല തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മഴപെയ്താൽ കുഴിയിൽ വെള്ളം നിറയുന്നതും അപകടകാരണമാവുന്നു. വലിയ വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്ത ഗുരുമന്ദിരത്തിലേക്കും വെള്ളവും ചെളിയും തെറിക്കുന്നുണ്ട്.