കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിന് ചരിത്ര വിജയം. 2020- 22 ഹയർ സെക്കൻഡറി പരീക്ഷയിൽ കൊല്ലം ജില്ലയിൽ ഓപ്പൺ സ്കൂളുകളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ഫുൾ എ പ്ലസ് നേടിയാണ് വിജയം കൈവരിച്ചത്. ഇവിടെ നിന്ന് പരീക്ഷ എഴുതിയ ഹിമ ഹരികുമാർ , സ്വാതി എന്നീ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസും മറ്റു വിദ്യാർത്ഥികൾ ഉന്നത വിജയവും നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഇതിനായി പരിശ്രമിച്ച അദ്ധ്യാപകരെയും മാനേജർ എ.സോമരാജനും യൂണിയൻ പ്രസിഡന്റ് കെ.സുശീലനും അഭിനന്ദിച്ചു.