ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ബി.ജെ.പി ആദിച്ചനല്ലൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈതക്കുഴിയിൽ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ആശ വർക്കർമാരെയും ആദരിച്ചു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാം പ്രവീൺ ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. കുമാരദാസ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജി. രാജു, സുലോചന, പതിനൊന്നാം വാർഡ് മെമ്പർ രഞ്ജു ശ്രീലാൽ, ഏരിയ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ചാത്തന്നൂർ മണ്ഡലം പട്ടികജാതി മോർച്ച ജനറൽ സെക്രട്ടറി ശിവൻകുട്ടി, മണ്ഡലം കമ്മിറ്റി അംഗം തമ്പി പുളിയത്ത്, ബൂത്ത് പ്രസിഡന്റ് ഷൈനു, സുഗതൻ, ജയചന്ദ്രൻ പിള്ള, എന്നിവർ സംസാരിച്ചു.