 
കരുനാഗപ്പള്ളി: രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. വിജയഭാനു , മുനമ്പത്ത് ഷിഹാബ്, പനക്കുളങ്ങര സുരേഷ്, രമേഷ് ബാബു, സുഭാഷ് ബോസ്, ജോൺസൺ വർഗീസ് , ബാബു അമ്മവീട്, ഫിലിപ്പ് കണ്ണാടിയിൽ , വിനോദ്, വി.കെ.രാജേന്ദ്രൻ, പി.വി. ബാബു, മാത്യു, സിംലാൽ തുടങ്ങിയവർ പ്രസംഗിച്ചു.