പരവൂർ: നിരവധി സഹകരണ ബാങ്കുകളുടെ പ്രസിഡന്റ് ആയിരുന്ന കെ.സദാനന്ദൻ വക്കീൽ അനുസ്മരണം നാളെ വൈകിട്ട് 3 ന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
കെ. സദാനന്ദൻ സ്മാരക സൊസൈറ്റി സംഘടിപ്പിക്കുന്ന അനുസ്മരണം കാർഷിക കടാശ്വാസ കമ്മി​ഷൻ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്യും. എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം ലഘു അദ്ധ്യക്ഷത വഹിക്കും.