പരവൂർ: സീനിയർ സിറ്റിസൺ അസോസിയേഷൻ സംഘടിപ്പിച്ച യോഗ ദിനാചരണം നഗരസഭാ ചെയർപേഴ്സൺ
പി. ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. യോഗാദ്ധ്യാപകൻ ജി. സ്യമാകുമാരനെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ്
എൻ. ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗയും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ ഡോ.ആർ. ശ്രീരാജ് ക്ലാസെടുത്തു. മജിഷ്യൻ ഭാസ്കരൻ സൈഗാൾ മായാജാല പ്രകടനം നടത്തി. ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് സെക്രട്ടറി ലതാംഗൻ മരുത്തടി, അസോസിയേഷൻ സെക്രട്ടറി കെ.ജയലാൽ, എം.സി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.