postt-
പോസ്റ്റോഫീസ് ഉപരോധം

ചവറ : സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് ചവറ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റോഫീസ് ഉപരോധം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.മനോഹരൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ, എം. സുശീല, സുരേഷ് കുമാർ, ഉഷാകുമാരി, ഇ. റഷീദ്, ലതികാരാജൻ, കുറ്റിയിൽ ലത്തീഫ്, കിഷോർ അമ്പിലാക്കര, ശിവശങ്കര കുരുക്കൾ, ജയചന്ദ്രൻ, മണിയൻപിള്ള, ശരത് പട്ടത്താനം, അനൂപ് പട്ടത്താനം, ബോസ്, കുറ്റിയിൽ സലാം, ലളിത, ഗിരിജ, കുറ്റിയിൽ നിസാം തുടങ്ങിയവർ സംസാരിച്ചു.