fssai

കൊല്ലം : ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, റീ പായ്ക്കിംഗ് എന്നിവയ്ക്ക് ഫുഡ് സേഫ്റ്റി ആൻ‌ഡ് സ്റ്റാൻഡേർഡ് അതോർട്ടി ഒഫ് ഇന്ത്യയുടെ (ഫസായ്) ലൈസൻസ് നേടിയിട്ടുള്ള സംരംഭകർ 2021-22 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ പിഴയില്ലാതെ സമർപ്പിക്കാനുള്ള അവസാന തീയതി 30 ആണ്.

ലൈസൻസ് പോർട്ടൽ വഴി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ വാർഷിക റിട്ടേൺസമർപ്പിക്കാം. അവസാന തീയതിക്ക് ശേഷം ഒരു ദിവസം നൂറു രൂപ എന്നകണക്കിൽ പിഴ ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭക്ഷ്യ സുരക്ഷ അസി.കമ്മിഷണർ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0474-2766950.