
കരുനാഗപ്പള്ളി: കോഴിക്കോട് ഗോപാലകൃഷ്ണ ഭവനത്തിൽ പരേതനായ കെ. കേശവപിള്ളയുടെ ഭാര്യ എൻ.ദേവകിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയലക്ഷ്മിഅമ്മ, കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (റിട്ട. ഹെഡ് മാസ്റ്റർ, മുഴങ്ങോടി എൽ.വി.യു.പി സ്കൂൾ, സെക്രട്ടറി എൻ.എസ്.എസ് കരയോഗം കോഴിക്കോട്, സെക്രട്ടറി ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭരണ സമിതി), രമാദേവി, പരേതയായ ജയലക്ഷ്മി. മരുമക്കൾ: രാമനാഥൻപിള്ള, രവികുമാർ, തങ്കമണി, പരേതനായ മുരളീധരകുറുപ്പ്. സഞ്ചയനം 30ന് രാവിലെ 8ന്.