
ഓച്ചിറ: അഴീക്കൽ ഫിഷിംഗ് ഹാർബറിലെ തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. അഴീക്കൽ ഭദ്രൻമുക്ക് പുത്തൻപുരയിൽ മോനച്ചൻ എന്ന് വിളിക്കുന്ന ഫ്രാൻസിസാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 7.10 നായിരുന്നു സംഭവം. എെ.എൻ.ടി.യു.സി അഴീക്കൽ ഫിഷിംഗ് ഹാർബർ യൂണിയൻ അംഗമായിരുന്നു. സംസ്കാരം ഇന്ന് അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ. ഭാര്യ: സലീന. മക്കൾ: പ്രമോദ്, പ്രവീൺ.