 
കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരകനായിരുന്ന ഗുരുദേവ ശിശുപാലന്റെ 8-ാം അനുസ്മരണ ദിനാചരണം പുത്തൂർ സായന്തനം ഗാന്ധിഭവനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും ഗുരുദേവ ശിശുപാലന്റെ മകനുമായ ഗുരുദേവ സാജൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സായന്തനത്തിലെ അന്തേവാസികൾക്ക് സുമാലാൽ വസ്ത്രങ്ങൾ വിതരണം ചെയ്തു. സായന്തനം ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ടി.കെ.ശിവൻ, ശ്യാം, ആർ.സി.സരിത, സൂര്യാ ഷാജി, വിജയകുമാർ എന്നിവർ സംസാരിച്ചു. അന്നദാനവും പ്രാർത്ഥനയുമുണ്ടായിരുന്നു.