phot
പുനലൂർ നഗരസഭയിലെ കലയനാട്ട് ആരംഭിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ്ജ് നാടിന് സമർപ്പിക്കുന്നു. പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ സമീപം.

പുനലൂർ: നഗരസഭയിലെ കലയനാട്ട് ആരംഭിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി വീണജോർജ്ജ് നിർവഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്ത രഞ്ചൻ, കെ.കനകമ്മ, കെ.പുഷ്പലത, മുൻ നഗരസഭ ചെയർമാൻമാരായ കെ.രാധാകൃഷ്ണൻ, കെ.രാജശേഖരൻ, കൗൺസിലർമാരായ ജി.ജയപ്രകാശ്, എസ്.സതേഷ്, ഷൈൻ ബാബു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, ഡോ.ശിവദാസ്,ബി.രാധാമണി,ഡി.എം.ഒ.ഡോ.ബിനുമോഹൻ തുടങ്ങിയവർ സംസാരിച്ചു.