ഇരവിപുരം: രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാവാൻ കഴിയാത്തവരാണ് ദേശീയത പ്രസംഗിക്കുന്നതെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി കൊല്ലുർ വിളപള്ളിമുക്കിൽ നിന്നു റെയിൽവെ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം പള്ളിമുക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം
റെയിൽവെ സ്റ്റേഷന് മുന്നിൽ നടന്ന സമാപനം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആർ.എസ്.അബിൻ, ഫൈസൽ കുളപ്പാടം, സാജു ഖാൻ, മഞ്ജുകുട്ടൻ, കുരുവിള ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഷെഫീക്ക് കിളികൊല്ലൂർ, വിനു മംഗലത്ത്, ജില്ലാ ഭാരവാഹികളായ ഷാസ ലിം, ഷംലാ നൗഷാദ്, നിഷാ സുനിൽ, അസൈൻ പള്ളിമുക്ക്, അഖിൽ ഭാർഗവൻ, കാർത്തിക് ശശി, ഉനൈസ് പള്ളിമുക്ക്, മണക്കാട് സലിം, കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, അഫ്സൽ തമ്പോര് തുടങ്ങിയവർ നേതൃത്വം നൽകി.