കരുനാഗപ്പള്ളി : അഗ്നിപഥ് വിഷയത്തിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ. എ. റഹീമിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഏരിയാ കമ്മിറ്റി പ്രസിഡന്റ് എം ആർ ദീപക്ക്, ബി.കെ. ഹാഷിം, എം.എസ്.അരുൺ, രമ്യ എന്നിവർ നേതൃത്വം നൽകി.