പരവൂർ: പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സംഗീത ദിനാചരണം ഗായിക എൻ.ദേവി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു. വി.ഷിജി, ഷാൻ രാജ്, ആദിത്യ, ഹരിപ്രിയ, കെ.പ്രകാശ്, കെ.കലദേവി, ശ്രീല, ആശ ലക്ഷ്മി എന്നിവർ പങ്കെടുത്തു.