
കൊല്ലം: ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ജില്ലാ കൺവെൻഷനും ഇന്ന് രാവിലെ 11ന് സുമംഗലി ഓഡിറ്റോറിയത്തിൽ കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് ഉദ്‌ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് എം.ഡി. രവി അദ്ധ്യക്ഷനാകും. ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു മുഖ്യപ്രഭാഷണം നടത്തും.