കൊല്ലം: കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് കൊല്ലം ആമ്പാടി ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക സംഗമം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് കുറ്റിയിൽ ശ്യാം അദ്ധ്യക്ഷത വഹിക്കും.