 
ഓച്ചിറ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സഹോദരങ്ങളെ സി.ആർ.മഹേഷ് എം.എൽ.എ അനുമോദിച്ചു. സുൽത്താന, സുൽത്താൻ, സുബഹാന എന്നിവരെ ഓച്ചിറ വലിയകുളങ്ങര വാഴുവേലിൽ വീട്ടിലെത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്. ബി.എസ്.വിനോദ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബി. സെവന്തികുമാരി, അൻസാർ എ. മലബാർ, എസ്.ഗീതാകുമാരി, വിജയഭാനു, ഷിബു, സത്താർ ആശാന്റയ്യത്ത്, ഹാമിദ്, അജ്മൽ ഖാലിദ്, അയൂബ് തുടങ്ങിയവർ പങ്കെടുത്തു.