കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരത്തിൽ പോച്ചയിൽ ഗ്രൂപ്പിന്റെ ലാൽ ക്വില റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. മൂന്നു നിലകളിലായി സജ്ജീകരിച്ച " ലാൽ ക്വില "റസ്റ്റോറന്റ് പോച്ചയിൽ ബ്രദേഴ്സിന്റെ മാതാവ് സുലേഖാ ബീവി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ സ്വാഗതം പറഞ്ഞു. മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, അഡ്വ.കെ.പി. മുഹമ്മദ്, സൂസൻ കോടി , കെ.സി.രാജൻ, വലിയത്ത് ഇബ്രാഹിം കുട്ടി, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. മീന , നഗര സഭാ മുൻ ചെയർമാൻ എം. അൻസാർ, പുളിമൂട്ടിൽ ബാമ്പു , മുനമ്പത്ത് വഹാബ്, കാട്ടൂർ ബഷീർ, ശാന്ത മ്മ, എന്നിവർ സംസാരിച്ചു. ടൗൺ മസ്ജിദ് ഇമാം മുഹമ്മ ഹനീഫ് മൗലവി പ്രാർത്ഥന നടത്തി. 120 സീറ്റിംഗ് കപ്പാസിറ്റിയുള്ള ഡയനിംഗ് ഹാളോടു കൂടിയ മിനി കോൺഫറൻസ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് പുറമെ മലബാറി ബിരിയാണി , ചിക്കൻ , മട്ടൻ ,മന്തി തുടങ്ങിയ നോൺവെജിറ്റേറിയൻ വിഭവങ്ങളും ലഭ്യമാണ്.