prathi-shaji-42
ഷാജി (42)

അഞ്ചൽ: മദ്ധ്യവയസ്കനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ശിവൻ മുക്കിൽ വിളയിൽ വീട്ടിൽ പോത്ത് ഷാജി എന്ന് അറിയപ്പെടുന്ന ഷാജി (42) യാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. ഈ മാസം 7നായിരുന്നു സംഭവം. പത്തടിയിലുള്ള ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്ന പത്തടി അൻസില മൻസിലിൽ മുഹമ്മദ് ഹനീഫയെ (56) ആണ് ഷാജി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. എരൂർ ഇൻസ്പെക്ടർ എം. ജി. വിനോദ്, എസ്.ഐ ശരലാൽ, ഗ്രേഡ് എസ് .ഐ നിസാറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, ഹോംഗാർഡ് ചന്ദ്രൻപിള്ള എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് മടത്തറ ഭാഗത്തു നിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾ മുൻപും അടിപിടി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.