al
വല്ലഭൻകര ഗോകുലത്തിൽ ഷിജുവിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ നിലയിൽ

പുത്തൂർ : വല്ലഭൻ കരയിൽ മരം കടപുഴകി വീണ് വീട് തകർന്നു. വല്ലഭൻകര ഗോകുലത്തിൽ ഷിജുവിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയുണ്ടായ ശക്തമായ മഴയത്തായിരുന്നു സംഭവം.ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. ഭിത്തിക്കും പൊട്ടലുണ്ട്. സംഭവ സമയത്ത് വീട്ടിൽ ഷിജുവും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവരുടെ ശരീരത്തേക്ക് ഷീറ്റിന്റെ കഷണങ്ങളും മരക്കമ്പുകളും വീണെങ്കിലും കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. വില്ലേജ് ഓഫീസർ വീട് സന്ദർശിച്ചു.