prathishe-
രാഹുൽ ഗാന്ധിയുടെ ഓഫീസ് അതിക്രമിച്ചു കയറി അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തെക്കും ഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം

ചവറ സൗത്ത്: രാഹുൽ ഗാന്ധിയുടെ ഓഫീസ് അതിക്രമിച്ചു കയറി അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തെക്കും ഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എൽ.ജസ്റ്റസ് , ഭാരവാഹികളായ സന്തോഷ്, രാമഭദൻ , ഗണേശ്, ആൻഡ്രൂ, സന്തോഷ് ഫ്ലാഷ്, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.