എഴുകോൺ : ഇടയ്ക്കിടം ആനന്ദന്റെ പുതിയ നോവൽ വിദുരനീതിയുടെ പ്രകാശനം നാളെ ഉച്ചയ്ക്ക് 2.30 ന് കൊട്ടാരക്കര നാഥൻ പ്ലാസയിൽ നടക്കും.
അക്ഷരം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കും. ഉണ്ണി പുത്തൂർ ഏറ്റുവാങ്ങും. കേരള കൗമുദിയുടെ സാഹിത്യ പുരസ്കാരത്തിന് അർഹനായ പ്രതിഭയാണ് ഇടയ്ക്കിടം ആനന്ദൻ .