
പാരിപ്പള്ളി: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേമ പവർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽപ്രവർത്തിക്കുന്ന ഡോക്ടർസ്‌പോട്ട്, ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സ്‌പെറിക്കോൺ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തിൽ എൻജിനീയറിംഗ് പഠനത്തിൽ ഇൻഡസ്ട്രിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷ പാസായ എൻജിനീയറിംഗ് പഠിക്കാൻ ആഗ്രഹമുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ എൻജിനീയറിംഗ് പഠനത്തോടൊപ്പം നാലുവർഷം വിവിധ വ്യവസായ പരിശീലനം നൽകി വ്യവസായത്തിന് യോജിച്ച രീതിയിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് എൻജിനീയറിംഗ് 4.0 എന്ന പദ്ധതിയിലാണ് സ്കോളർഷിപ്പ് നൽകുന്നത്.
കൊല്ലം പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജുമായി കമ്പനികൾ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു. വിദ്യാർത്ഥികളുടെ പ്രായോഗിക ജ്ഞാനം പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് എന്നിവ അടിസ്ഥാനമാക്കി 100ശതമാനം വരെ സ്കോളർഷിപ്പ് നൽകും.
നാലു വർഷം കഴിയുമ്പോൾ വിദ്യാർത്ഥിക്ക് അഭിരുചി അനുസരിച്ചുള്ള ജോലി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.രണ്ടര കോടി രൂപയുടെ സ്കോളർഷിപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ ജൂലായ് 15 നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. www.ukfcet.ac.in/kshemascholarship.php സന്ദർശിക്കുക. ഫോൺ : 918606009997.