ചാത്തന്നൂർ: ഉളിയനാട് ശിവക്ഷേത്രത്തിനു സമീപവും കുഴുപ്പിൽ പാണിയിൽ പ്രദേശങ്ങളിലും വാഴക്കുല മോഷണം പതിവായി. കോതേരി അക്ഷര ലൈബ്രറിയിലെ കർഷക വേദി കൃഷിചെയ്ത് 25ഓളം വാഴക്കുലകൾ മോഷണം പോയി. വിളവെടുക്കാറായ കുലകളാണ് മോഷണം പോകുന്നത്. കർഷക സംഘം വില്ലേജ് പ്രസിഡന്റ് വിജയന്റെ പാണിയിലുള്ള വയലിലും കുഴിപ്പിൽ ഏലയിലും കൃഷി ചെയ്ത ധാരാളം വാഴക്കുലകളും മോഷ്ടിക്കപ്പെട്ടു.

നാടൻ വാഴക്കുലകൾക്ക് വിപണിയിൽ കൂടുതൽ വില കിട്ടുന്നതാണ് മോഷണം വ്യാപകമാകാൻ കാരണമെന്ന് കർഷകർ പറയുന്നു. എല്ലാവരും കൃഷിയിലേക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത മാതൃക കർഷകരുടെ തോട്ട

ങ്ങളിലാണ് കൂടുതൽ മോഷണം നടന്നത്.