congrass
രാഹുൽ ഗാന്ധി എം.പി യുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിച്ചപ്പോൾ

 ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ വാക്കേറ്റവും ബഹളവും

കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും റോഡ് ഉപരോധവും നടത്തി. ചിന്നക്കടയിലെ പ്രതിഷേധത്തിനിടെ മറ്റൊരു പരിപാടിക്കെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തരുമായി ഉണ്ടായ വാക്കുതർക്കം സംഘർഷത്തിന്റെ വക്കോളമെത്തി.

ശാസ്താംകോട്ടയിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന് പ്രതിഷേധ പ്രകടനത്തിന് ശേഷം റോഡ് ഉപരോധിച്ചു. ചിന്നക്കടയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ

എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം പ്രകടനം. ചിന്നക്കടയിൽ റോഡ് ഉപരോധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. വൈകിട്ട് ആറരയോടെയാണ് ചിന്നക്കട റെയിൽവേ മേല്പാലം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്. ഇതിനിടെ എത്തിയ ബൈക്ക് യാത്രികൻ കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.

കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. ഇതിനിടെ ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂകി വിളിച്ചതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമായി. കൊടികൾ പരസ്പരം വലിച്ചെറിഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കാൻ തുടങ്ങി. മടങ്ങിപ്പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടുതൽ പേരുമായി മടങ്ങിയെത്തിയതോടെ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചു.

ഇന്ന് ജില്ലയിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു.

മന്ത്രി ശിവൻകുട്ടിയുടെ

വാഹനം തടയാൻ ശ്രമം

ചവറ വടക്കുംതലയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കടന്നുവന്ന മന്ത്രി ശിവൻകുട്ടിയുടെ വാഹനം ശ്രമം. പ്രവർത്തകർ കൈയിൽ കരുതിയിരുന്ന തീപ്പന്തം വാഹനത്തിന് നേരെ എറിയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു.

രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമം മോദിയെ
തൃപ്തിപ്പെടുത്താൻ : പി. രാജേന്ദ്രപ്രസാദ്

കൊല്ലം : നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടി സഖാക്കളെ ഉപയോഗിച്ച് രാഹുൽഗാന്ധി എം.പി യുടെ വയനാട് ഓഫീസ് തല്ലി തകർത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആരോപിച്ചു. സ്വർണ്ണകള്ളകടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്യാതെ രക്ഷിക്കുന്നതും ഈ രഹസ്യ ബന്ധത്തിന്റെ തെളിവാണെന്നും പ്രസിഡന്റ് പറഞ്ഞു. രാഹുൽഗാന്ധി ഉയർത്തുന്ന ആശയങ്ങളെ എതിർത്ത് തോൽപ്പിക്കുന്നതിൽ മോദിയും പിണറായിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ പൊലീസിൽ നിന്ന് നിയമവാഴ്ചയുടെ സംരക്ഷണം ജനപ്രതിനിധികൾക്ക് പോലും ലഭിക്കാതെ വന്നാൽ ഇത് പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ ആക്രമണം ഫാ​സി​സം: എൻ.കെ. പ്രേ​മ​ച​ന്ദ്രൻ

കൊല്ലം: രാ​ഹുൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എസ്.എഫ്.ഐ പ്രവർത്തകർ അ​ടി​ച്ചു ത​കർ​ത്തത് ഫാ​സി​സ​മാ​ണെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.​പി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​യർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളിൽ നി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു വി​ടാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം. കേ​ന്ദ്ര​ത്തിൽ ബി.ജെ.പി സർ​ക്കാ​രും കേ​ര​ള​ത്തിൽ എൽ.ഡി.എ​ഫ് സർ​ക്കാ​രും പ​ര​സ്​പ​രം സ​മ്മ​തി​ച്ച് തീ​രു​മാ​നി​ച്ച് ന​ട​പ്പാ​ക്കി​യ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ബ​ഫർ സോൺ വി​ജ്ഞാ​പ​നം. ബ​ഫർ സോ​ണി​നെ​തി​രെ സ​മ​രം ചെ​യ്യേ​ണ്ട​ത് കേ​ന്ദ്ര​സർ​ക്കാ​രി​നും കേ​ര​ള സർ​ക്കാ​രി​നു​മെ​തി​രെ​യാ​ണ്. കേ​ര​ള​ത്തി​ലെ മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​നം അ​നു​സ​രി​ച്ച് കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ എം.പിയു​ടെ ഓ​ഫീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് യു​ക്തി​ര​ഹി​ത​വും ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​കൾ​ക്കു വി​രു​ദ്ധ​വും പ്ര​തി​ക്ഷേ​ധാർ​ഹ​വു​മാ​ണെന്നും അദ്ദേഹം പറഞ്ഞു.