പടിഞ്ഞാറേകല്ലട : പട്ടകടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനപക്ഷാചരണ ത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2 ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് യു.പി സ്കൂളിൽ .ചിത്രകലാ മത്സരവും ചിത്രരചനാക്ലാസും നടക്കും. ചിത്രകലാ അദ്ധ്യാപകൻ കൊച്ചു വേലു മാസ്റ്റർ ക്ലാസുകൾ നയിക്കും. മത്സരങ്ങൾ എൽ.പി.എസ് , യു .പി, എച്ച് .എസ് . എസ് വിഭാഗങ്ങളിലായിരിയ്ക്കും നടത്തുക. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രക്ഷകർത്താക്കളുമായി സ്കൂളിൽ എത്തിച്ചേരണമെന്ന് പി .ടി .എ പ്രസിഡന്റ് എൽ.ജി. ജോൺസൺ, സെക്രട്ടറി എ.സാബു എന്നിവർ അറിയിച്ചു. ഫോൺ: 9447023894.