തൊടിയൂർ : കോൺ. തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.വി.എച്ച്.എസ് ജംഗ്ഷൻ പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ് അദ്ധ്യക്ഷനായി. തൊടിയൂർ വിജയൻ ,പുതുക്കാട്ട് ശ്രീകുമാർ ,ബിന്ദുവിജയകുമാർ, ചെട്ടിയത്ത് അജയൻ, കെ.ധർമ്മദാസ്, തൊടിയൂർവിജയകുമാർ, കൃഷ്ണപിള്ള, സിയോൺഷിഹാബ്, ഗിരജരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേന്ദ്ര സ‌ർക്കാ‌ർ നീക്കങ്ങൾക്കെതിരെയായിരുന്നു ധർണ.