
കൊല്ലം: ഉപാസന ആശുപത്രിയും ഉപാസന നഴ്‌സിംഗ് കോളേജും സംയുക്തമായി ആന്റി നാർക്കോട്ടിക് കാമ്പയിനും മെഡിക്കൽ എക്‌സിബിഷനും 28 മുതൽ 30 വരെ ഉപാസനയിൽ നടത്തും. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്യും. ആന്റി നാർക്കോട്ടിക് കാമ്പയിൻ ഉദ്ഘാടനം ആന്റി നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് നിർവഹിക്കും. അസ്ഥിരോഗം, ഇ.എൻ.ടി, ജനറൽ സർജറി, ഗൈനക്കോളജി തുടങ്ങിയവ ഒത്തുചേരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് എ.സി.പി സഖറിയ മാത്യു ഉദ്‌ഘാടനം ചെയ്യും.
സർജറികൾ, പലതരം ചികിത്സാ രീതികൾ എന്നിവയുടെ ഓഡിയോ സെഷൻ, അവബോധ ക്ലാസ്, ലഘുലേഖ വിതരണം, ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമ ശുശ്രൂഷാ ക്ളാസ് എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവർക്ക് ഉപാസനയുടെ എട്ടോളം വിഭാഗങ്ങിലേക്കുള്ള സൗജന്യ വൗച്ചറുകൾ ഉൾപ്പെടുന്ന അവയർനെസ് വെൽനെസ് കിറ്റ് നൽകും. പ്രവേശനം സൗജന്യം. ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ എക്‌സിബിഷനിൽ പങ്കെടുക്കുമെന്ന് ആശുപത്രി ഡയറക്ടർ ഡോ. മനോജ്‌കുമാർ, പാർവതി.ആർ. വർമ്മ, ഡോ. എസ്.ആർ. സജീഷ്, അബിൻ മോഹൻ, രഞ്ജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷനായി ഫോൺ: 9961098800, 9207408999.