laibara-
വായനപക്ഷാചരണത്തോടനുബന്ധിച്ച് ഉമയനല്ലൂർ വാഴപ്പള്ളി എൽ പി സ്കൂൾ കുട്ടികൾ നേതാജി ലൈബ്രറി സന്ദർശിച്ചപ്പോൾ

കൊല്ലം: വായനപക്ഷാചരണം ആഘോഷമാക്കി ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ഉമയനല്ലൂർ നേതാജി ലൈബ്രറി സന്ദർശിച്ച കുട്ടികൾ പ്രവർത്തനങ്ങൾ നേരിൽകണ്ട് മനസ്സിലാക്കി.

ഗ്രന്ഥശാലകളെ അടുത്തറിയാനും കുട്ടികളിൽ വായനയോടുള്ള അഭിമുഖ്യം വളർത്താനുമായിരുന്നു സന്ദർശനം. ലൈബ്രറിയിലെ ബാലവേദി കുട്ടികളുമായി അവർ സംവദിച്ചു. തുടർന്ന് കവിതയും പാട്ടും ഡാൻസുമായി സന്ദർശനം ആഘോഷമാക്കി. അദ്ധ്യാപകരായ എ.എം.ഹാഷിം, സനൂജകുമാരി, റൂബി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അമ്പിളി ,ജയചന്ദ്രൻ, വിജയൻ,സജിത്ത്, ഗിരീഷ്,പുഷ്പാംഗദൻ,ദ്രാവിഡ്,അഞ്ജലി,സന്ദീപ്,അഖിൽ ബാലവേദി പ്രവർത്തകരായ ഫൗസിയ,മീനാക്ഷി,കാർത്തിക എന്നിവർ നേതൃത്വം നൽകി.