 
പരവൂർ: കെ.സദാനന്ദൻ വക്കീലിന്റെ 40 -ാം ചരമ വാർഷിക ദിനത്തിൽ പരവൂർ എസ്.എൻ.വി ആർ.സി ബാങ്കിന്റെയും കെ.സദാനന്ദൻ സ്മാരക സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന
അനുസ്മരണ സമ്മേളനം സംസ്‌ഥാന കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എ.കെ. മുത്തുണ്ണി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ബി.സുരേഷ്, എ. ഷുഹൈബ്, കെ.സദാനന്ദൻ, ടി.ജി.പ്രതാപൻ, വി.പ്രകാശ്, വി.മഹേശ്വരൻ,എസ്.അശോക് കുമാർ, ഷൈനിസുകേഷ്, പ്രിജിഷാജി ഡി.എൻ.ലോല എന്നിവർ സംസാരിച്ചു.