
കൊല്ലം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും പൊതുയോഗവും കൊല്ലം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് എം.ഡി.രവി അദ്ധ്യക്ഷനായി.
ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ് വിശിഷ്ടാതിഥിയായി.
ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
വി.ബാലചന്ദ്രൻ പിള്ള, കുമ്പളത്ത് രാജേന്ദ്രൻ, എസ്.ശ്രീകുമാർ, ജെ.ശ്രീകുമാർ, മുരളീധരൻപിള്ള, ഡി.മഞ്ചുദാസ്, എ.നിസാറുദ്ദീൻ, ഉദയകുമാർ, ഹരികുമാർ, ദിലീപൻ ഉപാസന എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.സുന്ദരേശൻ സ്വാഗതവും ട്രഷറർ വി.ശശിധരൻപിള്ള നന്ദിയും പറഞ്ഞു.