കൊല്ലം : രാഹുൽഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രകടനം നടത്തി. കൊല്ലം പി. ഡബ്ല്യു. ഡി കോംപ്ലക്സിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി. ബി.ടി.ശ്രീജിത്ത്, എ.ഷാജി, ഷാരോൺ അച്ചൻ കുഞ്ഞ്, ഡി.ലെനിൻ, എസ്.ഷിബു, ഷീജാമോൾ എന്നിവർ സംസാരിച്ചു. പി.എസ്.സാബു, എം.ജ്യോതിലാൽ, ബി.അഭിലാഷ്, ശക്തിശശി, അനീഷ് ചന്ദ്രൻ, എസ്. ബിജു, പി.രാജേഷ്, സലിൽ യേശുദാസ് എന്നിവർ നേതൃത്വം നൽകി.